95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപി മന്ത്രി

By Desk Reporter, Malabar News
UP minister says 95% of Indians do not need petrol
Ajwa Travels

ലഖ്‌നൗ: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങൾക്ക് 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. സൗജന്യ കോവിഡ് ചികിൽസ നല്‍കി. വിദ്യാഭ്യാസവും ചികിൽസയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിനാലാണോ ഇന്ധന വില വര്‍ധനയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പെട്രോൾ-ഡീസൽ വില വര്‍ധിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിചിത്ര മറുപടി. ആളോഹരി വരുമാനവുമായി താരതന്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ധന വളരെ കുറവാണെന്നും മന്ത്രി പറയുന്നു.

രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് യുപി മന്ത്രിയുടെ ഈ വിവാദ പ്രസ്‌താവന. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 100 കടന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപയാണ് വില. അന്താരാഷ്‌ട്ര വിപണിയിലും സമീപകാലത്ത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ഇന്ധന വില കൂടുന്നത് സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്.

Most Read:  ഷാരൂഖിന്റെ വീട്ടിൽ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് എൻസിബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE