നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ വിളയാട്ടം; കടയുടമയെ അക്രമിച്ചു

By News Desk, Malabar News
Malabar News_crime
Representational image
Ajwa Travels

കോഴിക്കോട്: നഗരത്തില്‍  കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമക്ക് നേരേ ഗുണ്ടാ അക്രമണം. കിഴക്കേ നടക്കാവിലെ ഇവന്‍സ എംപോറിയത്തിന്റെ ഉടമ ഷാഹിദാണ് ഇന്നലെ ഗുണ്ടാ ആക്രമണത്തിന് ഇരയായത്.

ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകളിലായും ബൈക്കിലുമെത്തിയ സംഘം പണം ചോദിച്ച് കടയിലേക്ക് കയറുകയായിരുന്നു. എന്തിനാണ് പണമെന്ന് ചോദിച്ചപ്പോള്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് അക്രമിച്ചുവെന്നുമാണ് ഉടമ ഷാഹിദ് പറയുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാഹിദിന്റെ നെറ്റിയില്‍ നാല് തുന്നലുണ്ട്.

Malabar News: കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്ററുകള്‍

അക്രമി സംഘം രക്ഷപ്പെടാതിരിക്കാന്‍ കടയുടെ പ്രധാന ഷട്ടര്‍ ജീവനക്കാര്‍ അടച്ചെങ്കിലും ഭീഷണിപ്പെടുത്തി തുറന്ന് രക്ഷപ്പെടുകയാണുണ്ടായത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തി‌ട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ റോഡിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിക്ക് മുന്നിലുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരന് നേരെയും അക്രമണമുണ്ടായിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞ് 32000 രൂപ കവര്‍ന്നെടുക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE