ജലീലിന് അനര്‍ഹമായ സംരക്ഷണം എന്തിന്; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

By Syndicated , Malabar News
K T jaleel_malabar news
K T Jaleel
Ajwa Travels

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ടി ജലീലിന് അനര്‍ഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ഇപി ജയരാജന്‍ അടക്കം രാജി വച്ചപ്പോള്‍ ഉണ്ടായിരുന്ന ധാര്‍മികത ഇപ്പോള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു

കെ ടി ജലീലിന് നല്‍കുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും മുഖ്യമന്ത്രിക്ക് കേസില്‍ തുല്യമായ പങ്കാളിത്തമുണ്ടാവാമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

Read Also: ചോദ്യം ചെയ്യല്‍; മന്ത്രിയേയും ബിനീഷിനേയും ഇ.ഡി വീണ്ടും വിളിപ്പിക്കും

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്റെ രാജി യശസ്സുയര്‍ത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ധാര്‍മികത എവിടെ?, ഇ പി ജയരാജന്‍, തോമസ് ചാണ്ടി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്. നിയമ സംവിധാനങ്ങളെ മറികടന്നാണ് കിലോ കണക്കിന് വരുന്ന പാഴ്സല്‍ കെ ടി ജലീല്‍ കൈപ്പറ്റിയത്. ഇത് എന്തിനാണെന്നും ഷാഫി ചോദിച്ചു.

മതപരമായ പേരുപയോഗിച്ച് മന്ത്രിയെ സംരക്ഷിക്കുന്നത് നീചമാണ്. വഴിവിട്ട കാര്യങ്ങള്‍ക്ക് മതത്തിന്റെ ആനുകൂല്യം ഉപയോഗിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബിജെപിയും ഇതിനിടയില്‍ കള്ളക്കളി നടത്തുന്നുണ്ടെന്നൂം തെളിവുകള്‍ ഉണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE