ചോദ്യം ചെയ്യല്‍; മന്ത്രിയേയും ബിനീഷിനേയും ഇ.ഡി വീണ്ടും വിളിപ്പിക്കും

By Team Member, Malabar News
Malabarnews_kt jaleel
K T Jaleel
Ajwa Travels

തിരുവനന്തപുരം : സ്വര്‍ണ്ണകടത്ത് കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത മന്ത്രി കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്സ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് അന്വേഷണസംഘം തേടിയത്. ഇവരെ ചോദ്യം ചെയ്‌തതോടെ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം.

ജലീലിനെയും ബിനീഷിനെയും ചോദ്യം ചെയ്യാനായി അന്വേഷണസംഘം വീണ്ടും വിളിപ്പിക്കും. മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുന്‍പ് മറ്റ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സി ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായത് അന്വേഷണസംഘത്തിന് സംശയം ഉണ്ടാകാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രി ഇതേ കുറിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യത്തിലെ ദുരൂഹത പരിശോധിച്ച ശേഷമായിരിക്കും മന്ത്രി ജലീലിനെ ഇനി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാവിലെ 9 മണി മുതല്‍ 11 വരെയാണ് ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ചോദ്യം ചെയ്‌തത്‌. കൊച്ചിയിലെ ഓഫിസില്‍ വച്ച് നടന്ന ചോദ്യം ചെയ്യല്‍ അതീവ രഹസ്യമായിട്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE