സ്വർണവില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് 320 രൂപ

By Desk Reporter, Malabar News
gold price_2020 Aug 24
Ajwa Travels

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 38,560 രൂപയും ​ഗ്രാമിന് 4820 രൂപയുമാണ് ഇന്നത്തെ സ്വർണവില. നാലുദിവസമായി 38,880 രൂപയിൽ തുടർന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവില. പവന് 42,000 രൂപയായിരുന്ന സ്വർണവിലയിൽ രണ്ടാഴ്ച കൊണ്ട് 3,440 രൂപയുടെ കുറവാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനങ്ങളും വൻതോതിലുള്ള ലാഭമെടുപ്പും സ്വർണവിലയെ ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE