200 രൂപ കുറഞ്ഞു; സംസ്‌ഥാനത്ത് പവന് 36,400 രൂപ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. നിലവിൽ 200 രൂപ കൂടി കുറഞ്ഞ് പവന് 36,400 രൂപയായി. കൂടാതെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,550 രൂപയിലെത്തി. ഇതോടെ ഇപ്പോൾ സ്വർണവില ജൂൺ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയിൽ എത്തിയിരുന്നു.

ജൂൺ ആദ്യം മുതൽ തന്നെ സ്വർണവിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.6 ശതമാനം കുറഞ്ഞ് 1,854.58 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ വിലക്കയറ്റ ഭീഷണിയും, ഡോളർ ദുർബലമായതുമാണ് ഇപ്പോൾ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്താൻ കാരണമായത്.

ഈയാഴ്‌ച അവസാനം യുഎസ് ഫെഡ് റിസർവിന്റെ പോളിസി പ്രഖ്യാപനം വരാനുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതും വിലയെ സ്വാധീനിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 20 കാരറ്റ് 10 ഗ്രാമിന് 0.61 ശതമാനം കുറഞ്ഞ് 48,588 രൂപ നിലവാരത്തിലാണ്.

Read also : ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE