കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില.
35,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് സ്വർണ വിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,407 രൂപയാണ്.
Read Also: തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകും; പിജെ ജോസഫ്