സ്വർണവിലയിൽ ഇടിവ്; 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായി

By Team Member, Malabar News
Gold Price Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉണ്ടായ വർധനവിന് ശേഷമാണ് ഇപ്പോൾ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് സംസ്‌ഥാനത്ത് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,000 ആയി.

അതേസമയം തന്നെ ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 4,500 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു സംസ്‌ഥാനത്ത് സ്വർണവില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

സ്വർണവിലയിൽ നിലവിൽ ഇടിവ് വരാൻ പ്രധാന കാരണം യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്.

Read also : ഇന്ത്യ-യുഎഇ സർവീസുകൾ ജൂലൈ 31 വരെ ഉണ്ടാകില്ല; ഇത്തിഹാദ് എയർവേയ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE