ഇന്ത്യ-യുഎഇ സർവീസുകൾ ജൂലൈ 31 വരെ ഉണ്ടാകില്ല; ഇത്തിഹാദ് എയർവേയ്‌സ്

By Team Member, Malabar News
Etihad Airways
Ajwa Travels

അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ജൂലൈ 31 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി ഇത്തിഹാദ് എയർവേയ്‌സ്. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നൽകിയപ്പോഴാണ് അധികൃതർ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇന്ത്യക്കൊപ്പം തന്നെ പാകിസ്‌ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിലേക്കും ജൂലൈ 31 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

ജൂലൈ 21 വരെ ഈ രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ ഉണ്ടാകില്ലെന്നാണ് നേരത്തെ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. കൂടാതെ ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈനും, എയർ ഇന്ത്യയും നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 25ആം തീയതിയാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് രണ്ട് ഡോസ് വാക്‌സിൻ എടുത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ അറിയിച്ചെങ്കിലും വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്‌ചിതത്വം തുടരുകയാണ്.

Read also : ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE