ഗൂഗിള്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ തകരാര്‍ നേരിടുന്നു

By News Desk, Malabar News
Malabar News_ google service suffer outage in india
Representation Image

ഡെൽഹി: ഗൂഗിള്‍ സേവനങ്ങള്‍ ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയില്‍ വ്യാഴാഴ്‌ച രാവിലെ മുതല്‍ തകരാറിലായി. ഗൂഗിള്‍ സേവനങ്ങള്‍ക്ക്, പ്രത്യേകിച്ച് ജിമെയിലിനുള്ള തകരാറാണ് സോഷ്യല്‍ മീഡിയയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 62% ഉപഭോക്‌താക്കള്‍ക്ക് മെയില്‍ ചെയ്യുമ്പോള്‍ ഉള്ള അറ്റാച്ച്‌മെന്റ് പ്രശ്‌നവും 25% ആളുകള്‍ക്ക് ലോഗിന്‍ പ്രശ്‌നവുമാണ് നേരിടുന്നത്. എന്നാല്‍, എല്ലാവര്‍ക്കും ഈ പ്രശ്‌നങ്ങള്‍ നേരിടുന്നില്ല. ഇതിന്റെ കാരണങ്ങളില്‍ ഇതുവരെ ഗൂഗിൾ വ്യക്‌തത ലഭ്യമാക്കിയിട്ടില്ല.

പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത് ഗൂഗിളിന്റെ സ്‌റ്റാറ്റസ്‌ പേജ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ജി- മെയിലിലും ഗൂഗിള്‍ ഡ്രൈവിലും പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായാണ് അവര്‍ സ്‌ഥിരീകരിച്ചിട്ടുള്ളത്. ജനപ്രിയ ഇമെയില്‍ സേവനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ 11% ഉപഭോക്‌താക്കളാണ് ഇതുവരെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്‌. മണിക്കൂറുകൾ കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

Most Read: അതി ജീവനത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE