പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സർക്കാരിന് വീഴ്‌ച; കെ സുധാകരന്‍

By Desk Reporter, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: പ്രളയ ദുരിതര്‍ക്ക് സമയബന്ധിതമായി ധനസഹായം നൽകുന്നതിൽ സംസ്‌ഥാന സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

2018ലെ മഹാപ്രളയത്തിന്റെ ഇരകളിൽ ഇപ്പോഴും ധനസഹായം ലഭ്യമാകാത്തവർ ഉണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്‌തമാക്കുന്നു. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ലഭിക്കാൻ അതിനേക്കാള്‍ കൂടുതൽ തുക ചിലവാക്കേണ്ട അവസ്‌ഥയാണ്. ഇതിനെല്ലാം പുറമെയാണ് സിപിഎം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പെന്നും സുധാകരൻ കുറ്റപ്പെടുത്തി.

2020ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് അവർക്ക് ലഭിച്ചത്. സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം സര്‍ക്കാര്‍ തടഞ്ഞുവെച്ചത്. 59 പേര്‍ മരിച്ച കവളപ്പാറയിലും 12 പേര്‍ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്ത് അതീവ പരിസ്‌ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് പോലും നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നത്. 2018ലെ മഹാപ്രളയത്തിനു ശേഷവും 223 ക്വാറികള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നൽകി. 2018ലെ മഹാപ്രളയം മനുഷ്യ നിർമിതമാണ് എന്നതിന്റെ പരോക്ഷ കുറ്റസമ്മതം കൂടിയാണ് കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറപ്പെടുവിച്ച പ്രസ്‌താവനയെന്നും സുധാകാരന്‍ കൂട്ടിച്ചേർത്തു.

Most Read:  ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് നാലായിരം പേർ ക്യാംപുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE