സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകം; കിസാൻ സഭ

By Syndicated , Malabar News
death of susheel karnal
Ajwa Travels

ഹരിയാന: കർണാലിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകമെന്ന് കിസാൻ സഭ. സുശീലിന്റെ മരണത്തിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

സുശീലിന്റെ കുടുംബത്തിന്‌ അടിയന്തര സഹായമായി കിസാൻ സംഘർഷ്‌ ഫണ്ടിൽനിന്നുള്ള തുക കിസാൻസഭാ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ സുശീലിന്റെ ഭാര്യക്ക്‌ കൈമാറി.

സുശീലിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്നും. കുടുംബത്തിന് നഷ്‌ട പരിഹാരം നൽകണമെന്നും കിസാൻ സഭ വ്യക്‌തമാക്കി. സുശീൽ കാജൽ കൊല്ലപ്പെട്ടത്‌ പൊലീസിന്റെ ക്രൂരമർദ്ദനം കാരണമെന്ന് കുടുംബം കുറ്റപ്പെടുത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്നത് പോലീസിന്റെ കള്ളക്കഥയാണെന്നും ഭാര്യ സുദേഷി ആരോപിച്ചു.

Read also: പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ട അവസ്‌ഥ; മോദിക്കെതിരെ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE