അധ്യാപക നിയമനത്തിന് പിന്നാലെ കോളേജുകള്‍ക്കും വിലക്ക്

By News Desk, Malabar News
Kerala Govt New Order
Representational Image
Ajwa Travels

കൊല്ലം: സംസ്ഥാനത്ത് തല്‍കാലം പുതിയ എയ്ഡഡ് കോളേജുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക ശേഷിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വാശ്രയ മേഖലയില്‍ കോളേജുകള്‍ അനുവദിക്കും.

എയ്ഡഡ് ഉള്‍പ്പെടെ പൊതുഫണ്ട് വിനിയോഗിച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എയ്ഡഡ് മേഖലയില്‍ കോളേജുകള്‍ വേണ്ട എന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പറഞ്ഞിട്ടില്ല എന്നും എന്നാല്‍, സ്വാശ്രയ കോളേജുകള്‍ ഇനി സഹകരണ മേഖലയില്‍ മതിയെന്ന ആശയം മുന്നോട്ട് വെച്ചിരുന്നു എന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശക്ക് വിരുദ്ധമാണ് പുതിയ ഉത്തരവ്.

കോളേജുകളില്‍ അധ്യാപകരുടേത് ഉള്‍പ്പെടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഈയിടെ വിലക്കിയിരുന്നു. അധ്യാപക സംഘടനകളുമായോ മാനേജ്‌മെന്റുകളുമായോ ആലോചിക്കാതെയാണ് ഈ ഉത്തരവെന്നും, കോളേജുകളില്‍ തസ്തികകള്‍ ഇല്ലാതാക്കുന്ന നീക്കമാണെന്നും ഇതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വാശ്രയ കോളേജുകള്‍ സര്‍ക്കാര്‍ തലത്തിലോ സഹകരണ സ്ഥാപനങ്ങള്‍ക്കോ അനുവദിക്കുക പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യം പരിഗണിച്ചാണ്. പുതിയ ഉത്തരവിന്റെ മെച്ചം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ആണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പുതിയ കോളേജുകള്‍ തുടങ്ങേണ്ടതില്ലെന്നും സഹകരണ മേഖലയില്‍ സ്വാശ്രയ കോളേജുകള്‍ തുടങ്ങണമെന്നുള്ളതും സര്‍ക്കാരിന്റെ പൊതു തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നിലവിലുള്ള എല്ലാ സ്വാശ്രയ-എയ്ഡഡ്-സര്‍ക്കാര്‍ കോളേജുകളും ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE