ലൈഫ് പദ്ധതിയിൽ അനാഥ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകും; മുഖ്യമന്ത്രി

By Team Member, Malabar News
Government Will Give Priority To Orphaned Women And Children In Life Mission
Ajwa Travels

തിരുവനന്തപുരം: ലൈഫ് പദ്ധതി വഴി വീടുകൾ നൽകുന്നവരുടെ മുൻഗണന നയത്തിൽ മാറ്റം വരുത്തി സംസ്‌ഥാന സർക്കാർ. വനിതാ ശിശുവികസന ഡയറക്‌ടറുടെ ശുപാർശ പ്രകാരം വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലെ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുന്ന ക്രമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിട്ടുള്ളത്.

ലൈഫ് മിഷൻ ഭാവന പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ വഴി അർഹരായ ആളുകൾക്ക് വീടും വസ്‌തുവും ലഭിക്കുന്നുണ്ട്. എന്നാൽ വുമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ അന്തേവാസികൾക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കുന്നില്ലെന്നും ഇവർക്ക് മുൻഗണന നൽകണമെന്നും കാണിച്ച് വനിതാ ശിശുവികസന ഡയറക്‌ടർ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോൾ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തിയത്.

ശുപാർശ വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ സംസ്‌ഥാന സർക്കാർ മാറ്റങ്ങൾ വരുത്തിയത്. അതേസമയം അന്തേവാസികൾക്ക് നൽകുന്ന വീടും വസ്‌തുവും പണയം വെക്കാനോ, വിൽക്കാനോ പാടില്ലെന്ന വ്യവസ്‌ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Read also: ഒമൈക്രോൺ ഡെൽഹിയിലും; രാജ്യത്ത് രോഗബാധിതർ 5 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE