അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍

By Syndicated , Malabar News
Maharashtra Governor_Malabar news
Ajwa Travels

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ  റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിന് കത്തയച്ചു.

അര്‍ണബിന്റെ ആരോഗ്യസ്‌ഥിതിയിലും സുരക്ഷയിലും തനിക്ക് ആശങ്കയുണ്ടെന്ന്  മഹാരാഷ്‍ട്ര ആഭ്യന്തരമന്ത്രി അനില്‍  ദേശ്‌മുഖിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി വ്യക്‌തമാക്കുന്നു. അര്‍ണബിനെ സന്ദര്‍ശിക്കാന്‍ കുടുംബത്തെ  അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് 2018ല്‍ ആത്‍മഹത്യ ചെയ്‌ത കേസില്‍ ആത്‍മഹത്യ പ്രേരണകുറ്റത്തിനാണ് അര്‍ണബിനെ അറസ്‌റ്റ് ചെയ്‌തത്. അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്​മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ണബിന്റെ ആരോഗ്യകാര്യത്തിലും സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവർണർ കത്തയച്ചത്.

Read also: തമിഴ്നാട്ടില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രാഷ്‌ട്രീയ ഗുണ്ടകളാണ് കൃത്യം നടത്തിയതെന്ന് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE