ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

By News Desk, Malabar News
MalabarNews_ silk import from china will stopped
Representation Image
Ajwa Travels

അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടെ പട്ടുനൂല്‍ ഇറക്കുമതിയിലും ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ചൈനക്ക് തീരുമാനം തിരിച്ചടിയാകും.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുന്‍പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരാണ് ചൈന. എന്നാല്‍, ചൈനീസ് പട്ടുനൂലിന്റെ ഗുണ നിലവാരം ഇല്ലായ്മ നേരത്തെ തന്നെ  വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് രാജ്യം ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 31ശതമാനം കുറവാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE