തിരുവനന്തപുരം: വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സംസ്‌ഥാന സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാനത്തെ സർക്കാർ- സ്വകാര്യ മേഖലയിലുള്ള പ്രത്യേക വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ രോഗവ്യാപനത്തിൽ കുറവ് ഉണ്ടായതോടെയാണ് ഇത് പിൻവലിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങളിലുള്ള ജീവനക്കാർക്കാർക്കാണ് മൂന്നാം തരംഗത്തിൽ സംസ്‌ഥാനത്ത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയത്. ഇത് പിൻവലിച്ചതോടെ ഇനിമുതൽ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവനക്കാരും അടുത്ത പ്രവൃത്തി ദിവസം മുതൽ ഓഫിസുകളിൽ ഹാജരാക്കേണ്ടതാണ്.
Read also: ദീപ് സിദ്ദുവിന്റെ മരണം; കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി