ഗ്രീൻ എർത്ത് മൂവ്മെന്റ്; ജലശാസ്‌ത്ര മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥരുടെ സംഘടന

By Desk Reporter, Malabar News
GEM Organization _ Malabar News
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം ആക്‌ടിംഗ്‌ ഡയറക്‌ടർ ഡോ. അനിതാ കരുൺ ജെംന്റെ ബ്രോഷർ പ്രകാശനം നിർവഹിക്കുന്നു.
Ajwa Travels

കാസർഗോഡ്: ജില്ല ആസ്‌ഥാനമായി രൂപം കൊണ്ട സർക്കാരിതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് (GEM അഥവാ ജെം) സേവന മേഖലയിലേക്ക് കടക്കുന്നു. വിവിധ വകുപ്പുകളിൽ മുപ്പത് വർഷവും അതിലധികവും സേവന പരിചയമുള്ള ഈ കൂട്ടായ്‌മയുടെ അനുഭവ പരിജ്‌ഞാനം സംസ്‌ഥാനത്തിന്‌ സൗജന്യമായി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് സംഘടനയുടെ പ്രവർത്തനരീതി ആവിഷ്‌കരിച്ചിട്ടുള്ളത്.

പരിസ്‌ഥിതിയെയും വികസനത്തെയും സമരസപ്പെടുത്തി മുന്നോട്ടു പോകുക എന്നതാണ് സംഘടനയുടെ അടിസ്‌ഥാന ആപ്‌തവാക്യമെന്ന് സംഘാടകർ പറഞ്ഞു. കേന്ദ്ര സംസ്‌ഥാന ഭൂജലവകുപ്പിലെ ഉന്നത സ്‌ഥാനങ്ങൾ വഹിച്ചിരുന്ന ഉദ്യോഗസ്‌ഥർ, ജലശാസ്‌ത്ര മേഖലയിലെ വിവിധ വകുപ്പുകളിൽ നിന്ന് വിരമിച്ചവർ എന്നിങ്ങനെ മുപ്പത് വർഷത്തിലധികം സർക്കാർ സർവീസുകളിൽ അനുഭവ പരിജ്‌ഞാനമുള്ള ആളുകളാണ് ഞങ്ങളിലധികവും. ഞങ്ങളുടെ കഴിവുകളും അനുഭവ സമ്പത്തും സംസ്‌ഥാന വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ഈ കൂട്ടായ്‌മ രൂപം കൊള്ളുന്നത്; ജെം സംഘടനയുടെ പ്രവർത്തകനും മുൻ സീനിയർ ഹൈഡ്രോ ജിയോളജിസ്‌റ്റുമായ അഡ്വ.കെവി മോഹനൻ പറഞ്ഞു.

സംഘടനയുടെ അനുഭവ സമ്പത്ത് സർക്കാരിതര പ്രസ്‌ഥാനങ്ങൾക്കും സ്വകാര്യ വ്യക്‌തികൾക്കും ഉപയോഗപ്പെടുത്താം. സംസ്‌ഥാനത്തെ കുടിവെള്ള പ്രശ്‌നങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും മാലിന്യ നിർമാർജന പ്രവർത്തനത്തിനും മണ്ണ് സംരക്ഷണത്തിനും ദുരന്ത നിവാരണ പരിപാടികൾക്കും മഴ വെള്ള സംഭരണത്തിനും, ഭൂജല സംരക്ഷണത്തിനും ഇത്തരം മേഖലകളിലെ വിദഗ്‌ധ പരിശീലനത്തിനും പരിസ്‌ഥിതി അവബോധത്തിനും പരിസ്‌ഥിതി ആഘാത പഠനത്തിനും ഇതുമായി ബന്ധപ്പെട്ട ഗവേഷണം ഉൾപ്പടെ എല്ലായിടത്തും സംഘടനയുടെ അനുഭവ സമ്പത്തും കാഴ്‌ചപ്പാടും ഉപയോഗിക്കാൻ സംഘടനയിലെ ഓരോരുത്തരും സ്വയം സന്നദ്ധരാണ്.

ജലവുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയിലും തോട്, പുഴ, കടൽ നവീകരണ പ്രവർത്തികളിലും സംരക്ഷണ പ്രവർത്തികളിലും കൂടുതൽ പ്രായോഗിക ക്ഷമതയും, സാങ്കേതിക മേൻമയും കൊണ്ടുവരാനും ഞങ്ങളുടെ അനുഭവ സമ്പത്ത് സൗജന്യമായി ഉപയോഗപ്പെടുത്താം; അഡ്വ.കെവി മോഹനൻ കൂട്ടിച്ചേർത്തു.

ജെം-ന്റെ ഔദ്യോഗിക ഉൽഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കാസർഗോഡ് കളക്‌ടർ ഡോ. ഡി സജിത് ബാബു ഐഎഎസ് നിർവഹിച്ചു. ഉൽഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം ആക്‌ടിംഗ് ഡയറക്‌ടർ ഡോ. അനിതാ കരുൺ ജെമിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചുള്ള ബ്രോഷർ പ്രകാശനം ചെയ്‌തു.

ചടങ്ങിൽ സംഘടനയുടെ പ്രസിഡണ്ട് വി സുകുമാരൻ നായർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. കെഎം അബ്‌ദുൾ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. കാസർഗോഡ് വികസന പാക്കേജ് സ്‌പെഷൽ ഒഫീസർ ഇപി രാജ് മോഹനൻ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ സുദീപ് കെ, നബാർഡ് എജിഎം ജ്യോതിസ് ജഗന്നാഥൻ, ഗവ കോളെജ് ജിയോളജി വകുപ്പ് മേധാവി ഡോ. എഎൻ മനോഹരൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അഡ്വ. കെവി മോഹനൻ സ്വാഗതവും, ട്രഷറർ എ പ്രഭാകരൻ നായർ നന്ദിയും പറഞ്ഞു.

സംസ്‌ഥാനത്ത് ഉടനീളമുള്ള ജില്ലാ പഞ്ചായത്തുകൾക്കും ബ്ളോക് പഞ്ചായത്തുകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വിദഗ്‌ധ ഉപദേശം ലഭിക്കാനും പദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും ഇവരുടെ സഹായം തേടാവുന്നതാണ്. ജെം ഡയറക്‌ടർമാരായ വി സുകുമാരൻ നായർ, ഡോ. കെഎം അബ്‌ദുൾ അഷറഫ്, അഡ്വ. കെവി മോഹനൻ, അഡ്വ. വിജയൻ കോടോത്ത്, എ പ്രഭാകരൻ നായർ, കെ ബാലകൃഷ്‌ണൻ, പ്രൊഫ. വി ഗോപിനാഥൻ തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു. ബന്ധപ്പെടാൻ: [email protected], +91 94474 78975 / 85471 37666

Most Read: യോ​ഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE