വേമ്പനാട് കായലിന്റെ കാവലാൾ; രാജപ്പനെ തേടി തായ്‌വാൻ സര്‍ക്കാരിന്റെ ആദരം

By Staff Reporter, Malabar News
ns-rajappan
എൻഎസ് രാജപ്പൻ
Ajwa Travels

കുമരകം: വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എന്‍എസ് രാജപ്പന് തായ്‌വാൻ സര്‍ക്കാരിന്റെ ആദരം. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്.

വേമ്പനാട്ട് കായലിലെ മാലിന്യം നീക്കുന്ന രാജപ്പന് തായ്‌വാന്റെ ദി സുപ്രീം മാസ്‌റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം.

കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന രാജപ്പന്‍ ചേട്ടനെ ലോകമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ്. 14 വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്. രാവിലെ ആറ് മണിയാകുമ്പോള്‍ വള്ളവുമായി കായലിലിറങ്ങുന്ന അദ്ദേഹത്തിന് അന്നത്തെ ചിലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ആഗ്രഹം. മിക്കപ്പോഴും കായലിൽ നിന്നും മടങ്ങുന്നത് രാത്രിയോടെയാണ്.

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു. വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് ജോലിയിലെ സന്താഷമെന്നാണ് രാജപ്പന്റെ മറുപടി.

Read Also: 5ജിക്കെതിരായ ഹരജി തള്ളി; ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE