ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം

By Desk Reporter, Malabar News
Gujarat-Municipal-Election
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി വ്യക്‌തമായ ലീഡ് നേടിയിട്ടുണ്ട്.

ഞായറാഴ്‌ചയാണ്‌ അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കായി തിരഞ്ഞെടുപ്പ് നടന്നത്.

576 സീറ്റുകളില്‍ 322 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. അതില്‍ 256 സീറ്റുകള്‍ ബിജെപി നേടി. 45 എണ്ണത്തില്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്. 2015ല്‍ ബിജെപി 391 സീറ്റുകളിലും കോൺഗ്രസ് 174 സീറ്റുകളിലുമാണ് വിജയിച്ചത്.

ബിജെപി ഇത്തവണയും ആറ് കോര്‍പ്പറേഷനുകളിലും ഭരണം നേടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സൂറത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ആം ആദ്‌മി പാര്‍ട്ടി രണ്ടാം സ്‌ഥാനത്താണ് ലീഡ് ചെയ്യുന്നത്.

സൂറത്ത് കോര്‍പ്പറേഷനില്‍ ആകെ 120 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 79 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 52 സീറ്റുകളിലും ആം ആദ്‌മി പാര്‍ട്ടി 19 സീറ്റുകളിലും ജയിച്ചു. എട്ട് സീറ്റുകള്‍ മാത്രമേ കോൺഗ്രസിന് നേടാനായുള്ളൂ.

Also Read:  അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE