പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചു; യുവാവ് പിടിയിൽ

By Desk Reporter, Malabar News
man-chops-girl's-hair

ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ച യുവാവ് പോലീസ് പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന് ബലമായി മുടി മുറിച്ചത്. പകൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സുനിൽ 19കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർഥന നടത്തിയത്.

താല്‍പര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഭയന്നു. യുവാവ് അടുത്തേക്ക് വന്നതോടെ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുക്കുകയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെണ്‍കുട്ടിയുടെ മുടിമുറിച്ചത്.

ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ തള്ളിമറിച്ചിട്ട ശേഷം രക്ഷപെട്ടു. മുമ്പും പലതവണ ഇയാൾ പ്രണയാഭ്യർഥനയുമായി തന്നെ ശല്യപ്പെടുത്തിയിരുന്നതായും അന്നൊക്കെ താല്‍പര്യമില്ലെന്ന് വിശദമാക്കിയിരുന്നു എന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

Most Read:  പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE