റിയാദ്: ഹജ്‌ജ് തീർഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്‌വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്‌ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്‌കാരമടക്കമുള്ള ചടങ്ങുകൾ നിർവഹിക്കുക.
നാളെയാണ് അറഫ സംഗമം. ഇന്ത്യയിൽ നിന്ന് 79,362 തീർഥാടകർക്കാണ് ഇത്തവണ ഹജ്‌ജിന് അവസരം ലഭിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർഥാടകർക്ക് ഹജ്‌ജിന് അവസരമൊരുങ്ങുന്നത്. സൗദിയിൽ ശനിയാഴ്‌ചയും കേരളത്തിൽ ഞായറാഴ്‌ചയുമാണ് ബലി പെരുന്നാൾ.
Most Read: പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി