ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക്

By News Desk, Malabar News

കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക് മാത്രമായി മാറ്റിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി സുഭാഷ് ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ 24, 65 വകുപ്പുകൾ പ്രകാരമാണ് നടപടി.

നിയമപ്രകാരം ജില്ലയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും, സഹകരണ, ഇഎസ്‌ഐ ആശുപത്രികളും 50 ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം. പകുതി ബെഡുകളിൽ 25 % ബെഡുകളിലേക്കുള്ള പ്രവേശനം ഡിഡിഎംഎ മുഖാന്തിരമായിരിക്കും.

ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളിൽപ്പെട്ട കോവിഡ് രോഗികളെയാണ് ഇവിടങ്ങളിൽ പ്രവേശിപ്പിക്കുക. അതേസമയം, അടിയന്തര ചികിൽസ തേടിയെത്തുന്ന കോവിഡ് ഇതര രോഗികൾക്ക് ആവശ്യമായ ചികിൽസ ലഭ്യമാക്കാൻ ആശുപത്രികൾ സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Also Read: കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE