ഹത്രസ്; എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

By Syndicated , Malabar News
Hathras_SIT _Report_Malabar news
Ajwa Travels

ലക്‌നൗ: ഹത്രസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു. വെള്ളിയാഴ്‌ച രാവിലെ അന്വേഷണം പൂര്‍ത്തിയായതായി എസ്ഐടി വ്യക്‌തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. മൂന്നാഴ്‌ച നീണ്ട അന്വേഷണമാണ് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എസ് പി, ഡി എസ് പി എന്നിവരെ സസ്‍പെന്‍ഡ് ചെയ്‌തിരുന്നു. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ ഘട്ടത്തില്‍ എസ് ഐ ടി പുറത്തുവിട്ടത് വിവാദമായിരുന്നു. അതിനിടെ, കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് ശേഷം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് സിബിഐ മൊഴിയെടുത്തിരുന്നു.

Read also: ജേര്‍ണലിസ്റ്റ് സിദ്ദീഖ് കാപ്പന്‍; യോഗി സര്‍ക്കാറിന്റെ ‘ഭയം’ ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ധനമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE