ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പീഡനം നടന്നതിന് ഫോറന്‍സിക് തെളിവില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. അതുകൊണ്ടു തന്നെ ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് എ ഡി ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് നട്ടെല്ലിനേറ്റ പരിക്ക് മൂലം സുഷുമ്‌ന നാഡിക്ക് അണുബാധ ഉണ്ടായിരുന്നു. ബലാത്സംഗത്തിന് ഇരയായോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്‌ത്രീയ പരിശോധനകള്‍ വേണം. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജാതീയമായ കലാപം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എ ഡി ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് അറസ്റ്റ് ചെയ്‌തു. ഐ പി സി സെക്ഷന്‍ 188 അനുസരിച്ചാണ് നേതാക്കളുടെ അറസ്‌റ്റെന്ന് പോലീസ് അറിയിച്ചു. അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയായി യാത്ര തുടരുന്നതിനിടെയാണ് രാഹുലിനെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.
Read Also: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍