കണ്ണൂർ: എൽഡിഎഫ് മഹാഭൂരിപക്ഷത്തോടെ തുടർഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വികസന തുടർച്ചക്ക് ജനം പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിക്കൊണ്ട് എൽഡിഎഫ് വമ്പിച്ച വിജയത്തിലേക്ക് വരും. നൂറിനടുത്ത് സീറ്റ് നേടാൻ എൽഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെകെ ശൈലജ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് പ്രതീക്ഷിച്ച പോലെ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. മറ്റ് സംസ്‌ഥാനങ്ങളിൽ ഉണ്ടാകുന്ന തോതിലുള്ള വർധന കേരളത്തിൽ ഇല്ല. എന്നാൽ, ചിലയിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Also Read: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം, സെഞ്ച്വറി അടിക്കും; മുല്ലപ്പള്ളി