കോഴിക്കോട്: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം ആണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
“ജനങ്ങൾക്ക് ഇടയിൽ മാറ്റം പ്രകടമാണ്. ഇത് യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കും. നേമത്ത് ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്‌ഥാനാർഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് നടക്കുന്നത്,”- മുല്ലപ്പള്ളി പറഞ്ഞു.
വിമർശനത്തിന് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെ മുല്ലപ്പള്ളി പരിഹസിക്കുകയും ചെയ്‌തു. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണെന്നും ഇത് പിആര്‍ ഏജൻസികൾ പഠിപ്പിച്ച് വിട്ടതാണെന്നും ആണ് മുല്ലപ്പള്ളി പറയുന്നത്.
Also Read: തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി