കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി

By News Desk, Malabar News
Malabarnews_k k shailaja
ആരോഗ്യമന്ത്രി കെ കെ ശൈലജ
Ajwa Travels

കോഴിക്കോട്: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. എന്നാൽ, ബ്രിട്ടണിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ ശ്രേണിയാണോ ഇവിടെയും കണ്ടെത്തിട്ടുള്ളത് എന്ന കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്രിട്ടണിൽ നിന്നെത്തിയ 8 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട രീതിയിലുള്ള വ്യാപനം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും മരണനിരക്ക് ഉയർന്നിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. കോഴിക്കോട് കേന്ദ്രമായാണ് കൂടുതൽ ഗവേഷണം നടക്കുന്നത്. സംസ്‌ഥാനത്ത്‌ കണ്ടെത്തിയ വൈറസിന്റെ വ്യാപന ശേഷി എത്രത്തോളമാണ് എന്നതിൽ വ്യക്‌തതയില്ല. യുകെയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ആണോ എന്നറിയാൻ ബ്രിട്ടണിൽ നിന്നെത്തി കോവിഡ് പോസിറ്റീവ് ആയ എട്ട് പേരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി പൂനെ ഇൻസ്‌റ്റിറ്റൃൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read: ലീ​ഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാന ഇരയാണ് ഔഫ്; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE