സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തമാകുന്നു; വരും മണിക്കൂറുകളിൽ മഴ കനക്കും

അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. നാളെ മുതൽ 21 ആം തീയതി വരെ ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥ വകുപ്പ് നിരീക്ഷിക്കുന്നു.

By Web Desk, Malabar News
Tree fell at Thamarassery Pass; Massive traffic jam
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തമാകുന്നുവെന്ന് കാലാവസ്‌ഥ കേന്ദ്രം. മഴ അടുത്ത നാല് ദിവസങ്ങളിൽ ശക്‌തമായേക്കുമെന്നാണ് വ്യക്‌തമാകുന്നത്. അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. നാളെ മുതൽ 21 ആം തീയതി വരെ ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥ വകുപ്പ് നിരീക്ഷിക്കുന്നു.

ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,  തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത ശക്‌തം. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 19ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 20ആം തീയതിയാകട്ടെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്ന് ഏറ്റവും കൂടുതൽ മഴ സാധ്യത. 21നും എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് 21ന് ഏറ്റവും കൂടുതൽ മഴ സാധ്യതയെന്നാണ് കാലാവസ്‌ഥ പ്രവചനം.

Read Also: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE