ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ജാഗ്രതാ നിർദേശം

By Team Member, Malabar News
manoos-in-kerala
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി. അതിനാൽ തന്നെ പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഈ സമയങ്ങളിൽ ആളുകൾ തുറസായ സ്‌ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. കൂടാതെ കുട്ടികളുടെ സുരക്ഷക്ക് മുൻ‌തൂക്കം നൽകണമെന്നും അധികൃതർ വ്യക്‌തമാക്കി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ‘ഓഗസ്‌റ്റോടെ ബ്രിട്ടൺ പൂർണമായി കോവിഡ് മുക്‌തമാകും’; വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE