കാലവർഷം ഇനി ശക്‌തമായേക്കും; സംസ്‌ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy Rain Alert
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനി കാലവർഷം ശക്‌തമാകുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതേസമയം കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവുണ്ടാകുകയും ചെയ്‌തു. അടുത്തയാഴ്‌ചയോടെ സ്‌ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌.

ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങൾ ദുർബലമാകുന്നത്. അതിനാൽ തന്നെ 182. 2 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ മഴ മാത്രമാണ്.

Read also: സിസ്‌റ്റര്‍ എല്‍സീനയുടെ പരാതി; മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE