തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റോട് കൂടിയ മഴ ഇന്നും നാളെയും തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒപ്പം തന്നെ ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ഈ മാസം 25ആം തീയതി വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കൂടാതെ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
Read also : ഉപരാഷ്ട്രപതി സ്ഥാനം വരെ ബിജെപി വാഗ്ദാനം ചെയ്തു; പിജെ കുര്യൻ