സംസ്‌ഥാനത്ത് തുലാവര്‍ഷം നാളെയോടെ എത്തിയേക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയോടെ തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. മലയോര ജില്ലകളില്‍ ഇന്ന് മുതല്‍ ഇടി മിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചു.

മുന്നറിയിപ്പിന്റെ അടിസ്‌ഥാനത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മഴയുടെ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്‌ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങുമെന്നും കാലാവസ്‌ഥാ നിരീക്ഷകര്‍ അറിയിച്ചു. അതേസമയം മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.

Read Also: ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE