തമിഴ്‌നാട്ടിൽ ദുരിത പെയ്‌ത്ത്‌; വെള്ളത്തിൽ മുങ്ങി ചെന്നൈ നഗരം

By Web Desk, Malabar News
Heavy-rains-will-continue-till-Monday
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതം തുടരുന്നു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

24 മണിക്കൂറിനിടെ 41 ശതമാനം അധിക മഴയാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്. ഇന്നും നാളെയും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങൾ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഇന്നലെ സന്ദർശിച്ചിരുന്നു.

2015ന് ശേഷം നഗരത്തില്‍ പെയ്‌ത ശ്‌കതമായ മഴയാണിത്. ചെന്നൈ ഉൾപ്പെടെ 12 ജില്ലകളെ മഴ ബാധിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ എല്ലാ മന്ത്രിമാരോടും ഡിഎംകെ എംപിമാരോടും എംഎൽഎമാരോടും നിർദേശിച്ചിട്ടുണ്ട്.

ദുരിതബാധിതര്‍ക്ക് നഷ്‌ട പരിഹാരം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഓവർടൈം പ്രവർത്തിക്കുന്നുണ്ടെന്നും ഞായറാഴ്‌ച ഉച്ച വരെ 44 പുനരധിവാസ കേന്ദ്രങ്ങളിലായി 50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE