തൃശൂർ: അതി ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ 2 ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ബീച്ചുകളിലും, പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ലെന്നും, ക്വാറികളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തി വെക്കാനും അധികൃതർ നിർദ്ദേശിച്ചു.
മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെയുള്ള യാത്രയ്‌ക്ക് വിലക്കേര്‍പ്പെടുത്തി. കൂടാതെ തൃശൂരിൽ വേളൂക്കരയിൽ ഒഴുക്കിൽ പെട്ട് 3 വയസുകാരനെ കാണാതായി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. ആളൂര്‍ പോലീസും ഫയര്‍ഫോഴ്‌സും നിലവിൽ തിരച്ചില്‍ നടത്തുകയാണ്.
ഇടുക്കി ജില്ലയിലും നിലവിൽ കർശന നിയന്ത്രണങ്ങൾ മഴയെ തുടർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്വാറികളുടെ പ്രവർത്തനത്തിനും നിലവിൽ വിലക്കുണ്ട്. കൂടാതെ ജില്ലയിലൂടെയുള്ള രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്‌തമാക്കി.
Read also: ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ