ശക്‌തമായ മഴ തുടരുന്നു; കാസർഗോഡ് ഇന്നും നാളെയും ഓറഞ്ച് അലർട്

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം, വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. കാസർഗോഡിന് പുറമേ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ്. സംസ്‌ഥാനത്താകെ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും അതിശക്‌തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്‌തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴക്ക് കാരണം. മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Most Read: വിളക്ക് കൊളുത്തി പൂജ ചെയ്‌ത്‌ മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE