ജോസ് കെ മാണിക്ക് തിരിച്ചടി; ‘രണ്ടില’ക്ക് സ്റ്റേ

By Desk Reporter, Malabar News
jose k mani_2020 Sep 11
Ajwa Travels

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാ​ഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പി ജെ ജോസഫ് നൽകിയ ഹരജിയിലാണ് കോടതി നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരി​ഗണിക്കും.

വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം ജോസ് കെ മാണി വിഭാ​ഗത്തിന് നൽകിയത് എന്നാണ് പി ജെ ജോസഫ് വാദിച്ചത്.

അതേസമയം, ഹൈക്കോടതി ഉത്തരവിനു പിന്നാലെ പ്രതികരണവുമായി പിജെ ജോസഫ് രം​ഗത്തെത്തി. സത്യവും നീതിയും ജയിക്കുമെന്നും ദൈവം തങ്ങൾക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അന്തിമ വിധി അനുകൂലമാകും. കോടതിയലക്ഷ്യത്തിന് ജോസ് കെ മാണി ശിക്ഷിക്കപ്പെടും. ജോസ് വിഭാ​ഗം വട്ടപൂജ്യമാകും. മുഖ്യമന്ത്രിക്ക് ഒരു ദിവസം കൂടി കാത്തിരിക്കാമായിരുന്നു, അദ്ദേഹത്തിന്റെ തീരുമാനത്തിന് ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായുള്ളൂവെന്നും പിജെ ജോസഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE