കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

By Trainee Reporter, Malabar News
Judicial probe against ED
Ajwa Travels

കൊച്ചി: കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺ വരെയുള്ള നിയമനത്തിന് പിഎസ്‌സിക്കാണ് അധികാരമെന്ന് ഹരജിയിൽ പറയുന്നു. പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നത് എങ്കിൽ വിവിധ തസ്‌തികകളിൽ അപേക്ഷ സമർപ്പിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് ലിജിത്ത് ഹരജിയിൽ പറയുന്നു.

പാർട്ടിയോട് അനുഭാവം പുലർത്തുന്നവരെയാണ് താൽകാലിക അടിസ്‌ഥാനത്തിൽ നിയമിക്കുന്നത്. ഇവരെ തസ്‌തികയിൽ സ്‌ഥിരപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ ലംഘനമാണ്. 13 ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ നേരത്തെ പിഎസ്‌സിക്ക് റിപ്പോർട് ചെയ്‌തിരുന്നെന്നും ലയനത്തിന് ശേഷം ഇതുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

കേരള ബാങ്കിൽ ദിവസ വേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന 1,856 പേരെ സ്‌ഥിരപ്പെടുത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. അതിനിടെ സ്‌ഥിരപ്പെടുത്തൽ നടപടിയുമായി  ബന്ധപ്പെട്ട ശുപാർശ കഴിഞ്ഞ ദിവസം സഹകരണ സെക്രട്ടറി തിരിച്ചയച്ചിരുന്നു.

Read also: ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്‌ല; നിർമാണ യൂണിറ്റ് കർണാടകയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE