ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്‌ല; നിർമാണ യൂണിറ്റ് കർണാടകയിൽ

By News Desk, Malabar News
Tesla to set foot in India; Construction unit in Karnataka
Representational Image
Ajwa Travels

ബെംഗളൂരു: ഇന്ത്യയിൽ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് ലോകകോടീശ്വരൻ എലോൺ മസ്‌ക്. ഇതിന്റെ ഭാഗമായി മസ്‌കിന്റെ ഇലക്‌ട്രിക്‌ വാഹന നിർമാണ കമ്പനിയായ ടെസ്‌ല കർണാടകയിൽ പുതിയ നിർമാണ യൂണിറ്റ് സ്‌ഥാപിക്കും. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഇതിനോടകം തന്നെ കമ്പനി ‘ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ ബെംഗളൂരുവിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി തവണ മസ്‌ക് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന വാർത്തകളോട് ടെസ്‌ലയും മുഖ്യമന്ത്രിയുടെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ, ടെസ്‌ല ഈ വർഷം രാജ്യത്ത് ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി സ്‌ഥിരീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ഇലക്‌ട്രിക്‌ വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർ‌ക്കാർ ഇപ്പോൾ. ഇ-വാഹനങ്ങൾ നിരത്തിലെത്തുന്നതോടെ എണ്ണയെ ആശ്രയിക്കുന്നതും മലിനീകരണവും കുറക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ഇന്ത്യൻ വിപണിക്കായി ടെസ്‌ലയിൽ നിന്നുള്ള ആദ്യ ഓഫർ മോഡൽ 3 ഇലക്‌ട്രിക്‌ സെഡാൻ ആണെന്നാണ് സൂചന. ഇത് 55 മുതൽ 60 ലക്ഷം രൂപ വരെ എക്‌സ്‌ ഷോറൂം വിലക്കാകും എത്തുന്നത്. ടെസ്‌ലയുടെ നിരയിലെ ഏറ്റവും ചെലവ് കുറഞ്ഞ മോഡലാണ് മോഡൽ 3. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഉപയോഗിച്ച് 283 bhp മുതൽ 450 bhp വരെ പവർ ഈ കാർ നൽകും.

വെറും 3.3 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയും. ഫുൾ ചാർജിൽ 500 കിലോമീറ്ററാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

Also Read: ഉദ്യോഗാർഥികൾക്ക് നേരെ കണ്ണടച്ച് സർക്കാരിന്റെ കൂട്ട നിയമനം; 221 പേരെ കൂടി സ്‌ഥിരപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE