മൂല്യവത്തായ ഗവേഷണങ്ങൾ വഴി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കണം; ഡോ. എം നാസർ

സമൂഹത്തിന് കൂടി പ്രയോജനമുള്ള പ്രമേയങ്ങൾ ഗവേഷണ വിഷയങ്ങളായി തിരഞ്ഞെടുക്കാൻ ഗവേഷകർ സന്നദ്ധരാവണം

By Desk Reporter, Malabar News
ProVice Chancellor Dr. M. Nasser
Ajwa Travels

മലപ്പുറം: വസ്‌തുനിഷ്‌ഠവും സുതാര്യവുമായ പുതു വിജ്‌ഞാനങ്ങൾ പ്രസരിപ്പിക്കുന്ന മൂല്യവത്തായ ഗവേഷണ പഠനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കാൻ ഗവേഷകർ മുന്നോട്ടുവരണമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ.

കോഴിക്കോട് സർവകലാശാല അറബിക് വിഭാഗവുമായി സഹകരിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് റിസർച്ച് സെന്റർ ഗവേഷണ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

പുതിയ കാലത്തെ വായനയും ചിന്തയും പഠനവും സത്യനിഷ്‌ഠവും സമഗ്രവും സൂക്ഷ്‌മവുമാവണം. സമൂഹത്തിന് കൂടി പ്രയോജനമുള്ള പ്രമേയങ്ങൾ ഗവേഷണ വിഷയങ്ങളായി തിരഞ്ഞെടുക്കാൻ ഗവേഷകർ സന്നദ്ധരാവണമെന്നും ഡോ. നാസർ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളും ശാസ്‌ത്രീയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി റിസർച്ച് സെന്ററുകൾ മികവിന്റെ കേന്ദ്രങ്ങളാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

എംസിസി ഓഡിറ്റോറിയത്തിൽ നടന്ന ഉൽഘാടന സെഷനിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ടിപി അബ്‌ദുല്ലകോയ മദനി മുഖ്യാതിഥിയായിരുന്നു. മദീനത്തുൽ ഉലൂം റിസർച്ച് സെന്ററിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്ന മുപ്പത്തിരണ്ട് ഗവേഷണ വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.

അക്കാദമിക സെഷനുകൾക്ക് കോഴിക്കോട് സർവകലാശാല അറബി വിഭാഗം തലവൻ ഡോ. ഇ അബ്‌ദുൽ മജീദ്, ഫാറൂക്ക് കോളേജ് അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. കെപി അബ്ബാസ് എന്നിവർ നേതൃത്വം നൽകി.

റിസർച്ച് സൂപ്പർവൈസർമാരായ ഡോ. കെ ശൈഖ് മുഹമ്മദ്, ഡോ. കെടി ഫസലുല്ല,
ഡോ. പിഎൻ അബ്‌ദുൽ അഹദ്, ഡോ. എൻ മുഹമ്മദലി, ഡോ. ബഷീർ മാഞ്ചേരി, ഡോ. സാബിർ നവാസ് സിഎം, ഐക്യുഎസി കോർഡിനേറ്റർ പ്രൊഫ. കെപി അബ്‌ദുറഷീദ്, പ്രൊഫ. അബ്‌ദുൽ മുനീർ പൂന്തല, പ്രൊഫ. മുഹമ്മദ് ബഷീർ സികെ, ഡോ. ശഫീഖ് സിപി, പ്രൊഫ. ഇബ്റാഹീം പികെ, അഹമ്മദ് ബഷീർ തോട്ടത്തിൽ, റഹീബ് ടി എന്നിവർ ശിൽപശാലയിൽ സംസാരിച്ചു.

Most Read: ഭരണപരിചയം പോര; മന്ത്രിമാർക്ക് തിങ്കളാഴ്‌ച മുതൽ ക്ളാസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE