ഭരണപരിചയം പോര; മന്ത്രിമാർക്ക് തിങ്കളാഴ്‌ച മുതൽ ക്ളാസുകൾ

By News Desk, Malabar News
Pinarayi-Vijayan_2020-Sep-21
Ajwa Travels

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു. സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നിന്നായി ദിവസേന മൂന്നു ക്ളാസുകളാണ് മന്ത്രിമാര്‍ക്ക് വേണ്ടി നല്‍കുന്നത്.

ഉദ്യോഗസ്‌ഥരുടെ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റാണ് (ഐഎംജി) മന്ത്രിമാരെ പഠിപ്പിക്കുക. രാവിലെ 9.30 മുതല്‍ ഒരു മണിക്കൂര്‍ വീതമുള്ള മൂന്ന് ക്ളാസുകളാണ് പരിശീലനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മന്ത്രിമാര്‍ക്ക് ആവശ്യമായ ഭരണ പരിചയം പോരെന്നും പരിശീലനം നല്‍കണമെന്നും ഐഎംജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയങ്ങള്‍ പഠിച്ച് വേണ്ട രീതിയില്‍ കൃത്യമായി നടപ്പിലാക്കുന്നതിലും ഫയലുകള്‍ കാലതാമസം കൂടാതെ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാര്‍ പിന്നിലാണെന്ന് ഐഎംജി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിര്‍ദ്ദേശം പരിഗണിച്ച് സെപ്റ്റംബര്‍ ഒന്നിലെ മന്ത്രിസഭായോഗം പരിശീലന പരിപാടിക്ക് അംഗീകാരം നല്‍കുകയും ഉത്തരവ് ഇറക്കുകയും ചെയ്‌തു. ഇതിന് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് ഐഎംജിയില്‍ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ അത് ഒരു ദിവസത്തേക്ക് മാത്രമായിരുന്നു.

National News: രാജസ്‌ഥാനിൽ ‘ലാൻഡ് ജിഹാദ്’ എന്ന് ബിജെപി എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE