ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ; ജില്ലയിൽ നിന്ന് 601 പേർ പരീക്ഷ എഴുതും

By Trainee Reporter, Malabar News
Equivalency Examination
Representational Image
Ajwa Travels

വയനാട്:  ഈ മാസം 26ന് നടക്കുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ നിന്ന് 601 പേർ പരീക്ഷയെഴുതും. സാക്ഷരതാ മിഷനാണ് പരീക്ഷ നടത്തുന്നത്. പ്ളസ് വൺ, പ്ളസ് ടു ഫൈനൽ പരീക്ഷയും ഇതോടൊപ്പം നടക്കും. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷാ സമയം.

157 പുരുഷൻമാർ, 444 സ്‌ത്രീകൾ, 2 ട്രാൻസ്ജെൻഡേഴ്‌സ്, 7 ഭിന്നശേഷിക്കാർ എന്നിവരാണ് പരീക്ഷ എഴുതുന്നത്. പ്ളസ് ടുവിന് 290 പേരും, പ്ളസ് വണ്ണിന് 311 പേരും പരീക്ഷക്കിരിക്കും. മാനന്തവാടി ഹയർ സെക്കണ്ടറി സ്‌കൂൾ, ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

ആശാ വർക്കർമാർ, പ്രീ പ്രൈമറി ടീച്ചർമാർ, അങ്കണവാടി ഹെൽപ്പർമാർ, വർക്കർമാർ, പോലീസ്, എസ്‌ടി പ്രൊമോട്ടർമാർ, ദിവസ വേതന തൊഴിലാളികൾ, കച്ചവടക്കാർ തുടങ്ങിയവരാണ് പരീക്ഷാർഥികൾ. ഹയർ സെക്കണ്ടറിയിൽ നിലവിലുള്ള ഗ്രേഡിങ് സമ്പ്രദായം തന്നയാണ് തുല്യതാ പരീക്ഷക്കും ബാധകം.

Read Also: രാത്രി 12 വരെ കടകൾ തുറക്കണം; ചിത്രീകരണ അനുമതി സ്വാഗതം ചെയ്യുന്നു-വിനോദ് ഗുരുവായൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE