ഹൈക്ക് മെസേജിങ് ആപ്പ് പൂട്ടുന്നു; പ്ളേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു

By News Desk, Malabar News
Ajwa Travels

മുംബൈ: ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് ഷട്ട്ഡൗണ്‍ ചെയ്യുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയം മൂലം മറ്റ് ആപ്പുകളിലേക്ക് മാറുന്നവര്‍ക്ക് ഹൈക്കും ഒരു ഓപ്ഷന്‍ ആയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ഹൈക്കിന് കര്‍ട്ടന്‍ വീഴുകയാണ്. പ്ളേസ്‌റ്റോറില്‍ ഇപ്പോള്‍ ആപ്പ് ലഭ്യമല്ല.

ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രീവെയര്‍, ക്രോസ് പ്ളാറ്റ്‌ഫോം ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്ളിക്കേഷന്‍ എന്ന് വിളിക്കപ്പെട്ട ഹൈക്ക് 2012ല്‍ ആരംഭിച്ചപ്പോള്‍, ജനപ്രീതി വളരെ കൂടുതലായിരുന്നു. ഹൈക്ക് സ്‌റ്റിക്കര്‍ ചാറ്റുകളായിരുന്നു ഏറെ പ്രചാരം നേടിയിരുന്നത്. എന്നാല്‍ പിന്നീട് വാട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്പ്ളിക്കേഷനുകളുടെ വരവോടെ ഹൈക്കിന് ഇടിവുണ്ടായി.

2016 ഓഗസ്‌റ്റില്‍, 100 ദശലക്ഷത്തിലധികം രജിസ്‌റ്റര്‍ ചെയ്‌ത ഉപയോക്‌താക്കൾ ഉണ്ടായിരുന്നു. കൂടാതെ 10 പ്രാദേശിക ഇന്ത്യന്‍ ഭാഷകളെയും ഹൈക്ക് പിന്തുണച്ചു. വാട്‌സാപ്പിന് ഫലപ്രദമായ ബദലുകള്‍ക്കായി ഒരു ശ്രമം നടക്കുമ്പോള്‍, കമ്പനി എന്തിനാണ് സേവനം നിര്‍ത്തലാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്‌തതയില്ല. അടച്ചുപൂട്ടാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പ്രവര്‍ത്തനം അവസാനിപ്പിക്കുക ആണെങ്കിലും ഹൈക്ക് മെസഞ്ചറിന്റെ ഉപയോക്‌താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങളും ഡാറ്റയും ആപ്പ്ളിക്കേഷനില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഹൈക്ക് മെസഞ്ചറിന് പകരമായി വൈബ്, റഷ് എന്നിവ ഉപയോഗിച്ച് ബ്രാന്‍ഡ് തയാറായിക്കഴിഞ്ഞു. അതിനാല്‍ എല്ലാ ഹൈക്ക് മോജികളും വൈബ്, റഷ് വഴി ലഭിക്കും. അതിനാല്‍ ഹൈക്ക് അവസാനിപ്പിക്കുന്നു എന്നതു കൊണ്ട് മോജികളെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.

National News: നാട്ടിലേക്ക് മടങ്ങില്ല, വാക്‌സിൻ എടുക്കില്ല; നിലപാടിലുറച്ച് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE