വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ; കേരള മുസ്‌ലിം ജമാഅത്ത് കാമ്പയിൻ ആരംഭിച്ചു

By Central Desk, Malabar News
Holy Ramadan Holy Quran; Kerala Muslim Jamaath launches campaign

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നൽകുന്ന ‘വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ’ എന്ന കാമ്പയിനിന് ജില്ലയിൽ തുടക്കമായി. ജില്ലാതല പ്രഖ്യാപനം എടക്കര അൽ അസ്ഹറിൽ സമസ്‌ത ജില്ലാ സെക്രട്ടറി കെപി മിഖ്‌ദാദ് ബാഖവി ചുങ്കത്തറ നിർവഹിച്ചു.

പരസ്‌പര സഹകരണത്തോടെ ആത്‌മീയമായി മുന്നേറാൻ റമളാനിൽ സാധിക്കണമെന്ന് മിഖ്‌ദാദ് ബാഖവി വിശ്വാസികളെ ഓർമപ്പെടുത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവികുട്ടി ഫൈസി എടക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമി, കെപി ജമാല്‍ കരുളായി, ബീരാൻ കുട്ടി മുസ്‍ലിയാർ ചാമപ്പറമ്പ്, വിടി മുഹമ്മദലി സഖാഫി, സിദ്ദീഖ് സഖാഫി വഴിക്കടവ്, ശരീഫ് സഅദി, ഹക്കിം ബുഖാരി എന്നിവർ സംസാരിച്ചു.

കാമ്പയിൻ ഭാഗമായി പഠന ക്ളാസുകൾ, ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഇഫ്‌താർ സംഗമങ്ങള്‍, ഖൂര്‍ആന്‍ പ്രഭാഷണങ്ങള്‍, വ്യാപാരി, അതിഥി തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികളുടെ സംഗമങ്ങള്‍ നടക്കും. ജില്ലയിലെ 21 സോണുകളിലായി 21 ദാറുല്‍ ഖൈർ ഭവനങ്ങളുടെ നിര്‍മാണത്തിനുള്ള തുടക്കവും കാമ്പയിന്‍ ഭാഗമായി നടക്കും.

Most Read: പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; റിപ്പോർട് തേടി സേനാ മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE