അബുദാബിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈലുകൾ സൈന്യം തകർത്തു

By News Desk, Malabar News
Houthi Attack_UAE

അബുദാബി: വീണ്ടും അബുദാബി ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ ശ്രമം സൈന്യം തടഞ്ഞു. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്‌റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തകര്‍ത്ത ബാലിസ്‌റ്റിക് മിസൈലുകളുടെ അവശിഷ്‌ടങ്ങള്‍ അബുദാബിയുടെ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്‌തമാക്കി. ഏത് ഭീഷണിയും നേരിടാൻ രാജ്യം സജ്‌ജമാണെന്നും യുഎഇയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിയോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്‌ച ഹൂത്തികള്‍ അബുദാബിക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം.

അബുദാബിയിലുണ്ടായ ആക്രമണത്തെ അറബ് ലീഗ് ശക്‌തമായി അപലപിച്ചു. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്‌മ ആവശ്യം ഉന്നയിച്ചത്.

ആക്രമണം അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സിവിലയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലക്കും സാമ്പത്തിക സുസ്‌ഥിരതക്കും വെല്ലുവിളിയാണെന്നും ഈജിപ്‌റ്റിലെ കെയ്‌റോയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

Also Read: സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE