എങ്ങനെ പുറത്തുകടക്കും… പാണ്ടയുടെ മതിൽ ചാട്ടം വൈറലാകുന്നു

By Desk Reporter, Malabar News
Panda-wall-jump-goes-viral

ബെയ്‌ജിങ്‌: മൃഗങ്ങൾ മതിൽ ചാടി കടന്നു എന്നുപറയുമ്പോൾ അതിൽ വലിയ കൗതുകവും അൽഭുതവും ഒന്നുമില്ല. എന്നാൽ, ചില മൃഗങ്ങളുടെ വേലിചാട്ടം വൈറലാകാറുണ്ട്. കർണാടക, മൈസൂരുവിൽ കൊമ്പനാന വേലി ചാടിക്കടക്കുന്ന വീഡിയോ അത്തരത്തിൽ കൗതുകം ജനിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ അതിനേക്കാൾ രസകരമായ മറ്റൊരു വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിലും മതിലുചാട്ടം തന്നെയാണ്. ആനയല്ല, ഒരു പാണ്ടയാണ് മതിൽ ചാടിക്കടക്കാനുള്ള ശ്രമം നടത്തിയത്.

ചൈനയിലെ ബെയ്‌ജിങ്‌ മൃഗശാലയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. മെങ് ലാൻ എന്നാണ് കുറുമ്പനായ ഈ പാണ്ടയുടെ പേര്. മൃഗശാലയിലെത്തിയ സന്ദർശകർ നോക്കി നിൽക്കെയാണ് പാണ്ട സാഹസത്തിന് മുതിർന്നത്. 6 വയസുകാരൻ മെങ് ലാൻ ഇരുമ്പ് വേലിക്കെട്ടിന് മുകളിലൂടെ കയറിയാണ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. പിന്നീട് ഭക്ഷണം നൽകാമെന്ന് പറഞ്ഞാണ് പാണ്ടയെ ഈ സാഹസത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

മൃഗശാലയിൽ എത്തിയ സന്ദർശകരാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ മെങ് ലാനിന്റെ മതിൽചാട്ടം വൈറലാണ്. കുസൃതി കുറച്ച് കൂടിപോയെന്നാണ് പാണ്ടയെ കുറിച്ചുള്ള ആളുകളുടെ പ്രതികരണം.

ഷെങ്ഡു ഗവേഷണ കേന്ദ്രത്തിൽ 2015ലാണ് മെങ് ലാൻ ജനിച്ചത്. രണ്ട് വർഷം മുൻപ് ബെയ്‌ജിങ്‌ മൃഗശാലയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ ബാക്കി പാണ്ടകളെ അപേക്ഷിച്ച് ഇവന് കുസൃതി കൂടുതലാണ് എന്നാണ് ജീവനക്കാർ പറയുന്നത്. ഒരുതവണ കൂട് ചാടാൻ ശ്രമിച്ചതിനാൽ ഈ പാണ്ടയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് മൃഗശാല അധികൃതർ.

Most Read:  ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അത് കൗതുകമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE