ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

By News Bureau, Malabar News
police
Ajwa Travels

ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.

ലീലാമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്നു താമസം. അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്‌തമാക്കുന്ന ആത്‌മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.

ലീലാമ്മ കിടപ്പുരോഗിയാണ്. അപ്പച്ചൻ അർബുദ രോഗിയും. ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്. ദീർഘനാളുകളായി മക്കൾ ഇവരിൽ നിന്ന് അകന്നാണ് താമസിക്കുന്നത്.

ഇൻക്വസ്‌റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യും. വണ്ടാനം മെഡിക്കൽ കോളജിലാണ് പോസ്‌റ്റുമോർട്ടം നടത്തുക.

Most Read: വിദ്വേഷ പ്രസംഗം; യതി നരസിംഹാനന്ദ് അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE