‘ഇന്ത്യ രണ്ടുതരം’; വീർ ദാസിന്റെ വിവാദ പരാമർശത്തിന് എതിരെ പരാതി, പ്രതിഷേധം

By News Desk, Malabar News
Veer das controversy
Ajwa Travels

ന്യൂഡെൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റാൻഡ്‌ അപ് കൊമേഡിയനും നടനുമായ വീർദാസിന്റെ വീഡിയോയ്‌ക്കെതിരെ പരാതി. സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക ചർച്ചകൾക്ക് വഴിതെളിച്ച വീർ ദാസിന്റെ ‘ഐ കം ഫ്രം ടു ഇന്ത്യ’ (ഞാൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ്) എന്ന വീഡിയോയ്‌ക്കെതിരെ ഡെൽഹി ബിജെപി വക്‌താവ്‌ ആദിത്യ ഝാ ആണ് പരാതിപ്പെട്ടത്.

വാഷിങ്‌ടണിലെ കെന്നഡി സെന്ററിലായിരുന്നു വീറിന്റെ വിവാദ കോമഡി പരിപാടി. ഇതിന് പിന്നാലെയാണ് വിദേശമണ്ണിൽ ഇന്ത്യയെ താറടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയത്. വിദേശ രാജ്യത്ത് ഇന്ത്യയെ താറടിച്ച് കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും വീർ ദാസിനെ അറസ്‌റ്റ്‌ ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നും ആദിത്യ ഝാ അറിയിച്ചു.

കെന്നഡി സെന്ററിലെ കോമഡി പരിപാടിയുടെ വീഡിയോ തിങ്കളാഴ്‌ചയാണ് വീർ ദാസ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യത്തെ വിവിധ സാഹചര്യങ്ങളുടെ രണ്ടുവശങ്ങളാണ് വീർ പരാമർശിക്കുന്നത്. രാജ്യത്തിന്റെ വൈരുധ്യങ്ങളെ പറ്റിയും കർഷക സമരം മുതൽ മാലിന്യ പ്രശ്‌നം വരെയുള്ള വിവാദ വിഷയങ്ങളെ പറ്റിയും നർമത്തിലൂടെ വീർ അവതരിപ്പിക്കുന്നുണ്ട്.

വീഡിയോയിലെ പ്രസക്‌തഭാഗങ്ങൾ ഇങ്ങനെയാണ്. ‘30 വയസിൽ താഴെയുള്ളവർ ഏറ്റവുമധികമുണ്ടായിട്ടും 75 വയസ് പ്രായമുള്ള നേതാക്കളുടെ 150 വർഷം പഴക്കമുള്ള ആശയങ്ങൾ കേൾക്കേണ്ടി വരുന്ന ഒരു ഇന്ത്യയിൽ നിന്നാണ് ഞാൻ വരുന്നത്, മുഖാവരണം ധരിച്ച കുട്ടികൾ കൈകൾ കോർത്തു പിടിക്കുകയും മുഖാവരണം ധരിക്കാത്ത നേതാക്കൾ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നാണു ഞാൻ വരുന്നത്’’ സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയുടെ അവസാനം ഇന്ത്യയ്‌ക്ക് വേണ്ടി കയ്യടിക്കാനുള്ള ആഹ്വാനവുമുണ്ട്. 2 ദിവസം കൊണ്ട് 10 ലക്ഷത്തിലേറെ പേരാണ് വീഡിയോ യൂ ട്യൂബിൽ കണ്ടത്.

പലരും ഈ ഭാഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌തു. വീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. വിഷയത്തിൽ കപിൽ സിബൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും വീറിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Also Read: ‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE