കോവിഡ്; പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാന്‍ ഐ.സി.എം.ആര്‍

By News Desk, Malabar News
Plasma Therapy In kerala
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് 19നു വേണ്ടിയുളള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അറിയിച്ചു.

കോവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കുന്നതില്‍ പ്ലാസ്‌മ തെറാപ്പി ഫലപ്രദമല്ലെന്ന അനുമാനത്തില്‍ നിരവധി പഠനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഐ.സി.എം.ആര്‍. ഡയറക്‌ടര്‍ ബല്‍റാം ഭാര്‍ഗ ചൂണ്ടിക്കാട്ടി. റെംഡെസിവിര്‍, എച്ച്എസ്‌ക്യു എന്നിവയും കോവിഡ് 19 ചികില്‍സയില്‍ പ്രതീക്ഷ ഫലം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അവലോകനം നടത്തിയിട്ടില്ല. എങ്കിലും ഈ മരുന്നുകള്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.’ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Entertainment News: ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; ‘ജെല്ലിക്കെട്ട്’ മികച്ച ചിത്രം, നടന്‍ നിവിന്‍, നടി മഞ്‌ജു

കോവിഡ്-19 ബാധിച്ചവര്‍ രോഗമുക്‌തര്‍ ആയതിന് ശേഷവും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പടെയുളള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഞ്ച് മാസത്തിനുളളില്‍ ആന്റിബോഡികള്‍ ദുര്‍ബലപ്പെട്ടാല്‍ വീണ്ടും രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE