കോവിഡ് ചികിൽസയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി പിൻവലിച്ചു

By Syndicated , Malabar News
Plasma Therapy In kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന ഐസിഎംആറിന്റെ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് നിലവിലെ കോവിഡ് ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി പിൻവലിച്ചു.

അശാസ്‌ത്രീയവും യുക്‌തിരഹിതവുമായി പ്ളാസ്‌മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്‌ടർമാരും ശാസ്‌ത്രജ്‌ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌ കെ വിജയരാഘവനും ഐസിഎംആറിനും എയിംസ് ഡയറക്‌ടർക്കും കത്തെഴുതിയിരുന്നു.

രോഗം ഭേദമായവരുടെ രക്‌തത്തിൽ നിന്ന് പ്ളാസ്‌മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ളാസ്‌മാ തെറാപ്പി.

Read also: നാരദ കേസ്; തൃണമൂൽ മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE